Trending Now

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻ കോടതി നിർദേശം

 

ആലപ്പുഴയിൽ കെ എസ് യു , യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ​മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിനിർദേശം നല്‍കി . ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്.

മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എഡി തോമസ് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി നിർദേശം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

error: Content is protected !!