konnivartha.com/ കോന്നി : നൂറ്റാണ്ടുകളായുള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലയുടെ സ്വർണ്ണക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി.
ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവ അർപ്പിച്ച് പരമ്പ് നിവർത്തി ദേശത്തിന് വേണ്ടി ദീപം തെളിയിച്ച് തേക്കില്ല നാക്ക് നീട്ടിയിട്ട് നെൽമണികൾ കൊണ്ട് പറ നിറച്ച് താംബൂലവും വറപ്പൊടിയും ചുട്ട വിളകളും കരിക്കും കലശവും തേനും മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പിച്ച് പുഷ്പാഭിഷേകം നടത്തി ഒരു വർഷത്തേക്ക് ഉള്ള കാർഷിക നന്മയ്ക്ക് വേണ്ടി ആരതി ഉഴിഞ്ഞ് സമർപ്പിച്ചു.
മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി