Trending Now

കുവൈത്ത് അമീർ അന്തരിച്ചു

 

konnivartha.com: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ്(.86) അന്തരിച്ചു .അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലിവിഷൻ വഴി രാജ്യത്തെ അറിയിച്ചത്

ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങൾ മൂർച്ചിച്ചതിനെ തുടർന്ന് നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ് , സഹോദരനും കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്തത് .

 

വാര്‍ത്ത : മനോജ്‌ കോന്നി / കോന്നി വാര്‍ത്ത ഡോട്ട് കോം കുവൈറ്റ്‌ ബ്യൂറോ ചീഫ് 

 

ദുഃഖത്തിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ പങ്കുചേരുന്നു

 

1962ൽ 25-ാം വയസ്സിൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതം തുടങ്ങി. ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചശേഷമാണ് 2006ൽ കിരീടാവകാശിയായി അവരോധിച്ചത്.സഹോദരനും അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 ലാണ് കുവൈത്തിന്റെ പതിനാറാം(16) ഭരണാധികാരിയായി ഷെയ്ഖ് നവാഫ് ചുമതലയേറ്റത്.

അമീറായി തിരഞ്ഞെടുക്കപ്പെട്ടതോടെജനങ്ങളുടെപ്രിയങ്കരനായി മാറിയ അദ്ദേഹം ഗൾഫ് മേഖലയിലെ സമാധാനത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ച ഭരണാധികാരി കൂടിയാണ്. എല്ലാമലയാളികളുടെയും പ്രവാസികളുടെയും പ്രിയങ്കരന് പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ആദരാഞ്ജലികൾ നേരുന്നു

error: Content is protected !!