Trending Now

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒഴിവുകള്‍

 

konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി, ഫാര്‍മസിസ്റ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തും.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയത്തിന്റെയും തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് താഴെ പറയുന്ന പ്രകാരം ഹാജരാകണം.

തസ്തിക, യോഗ്യത,പ്രായപരിധി, തീയതി, സമയം എന്ന ക്രമത്തില്‍
സെക്യൂരിറ്റി- സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷ/വനിത ജീവനക്കാര്‍, 45 വയസ്സ്
(2023 ജനുവരി 1 ന്), ഡിസംബര്‍ 28 നു രാവിലെ 10ന്.
ഫാര്‍മസിസ്റ്റ്- ഡി-ഫാം/ ബി-ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം -ഒരു വര്‍ഷം, 40 വയസ് (2023 ജനുവരി 1 ന്), 29.നു രാവിലെ 10ന്.
ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ – ഡിഗ്രി/ഡിപ്ലോമ ഇന്‍ ഒ.റ്റി. ടെക്‌നീഷ്യന്‍ കോഴ്‌സ്,
പ്രവര്‍ത്തി പരിചയം ഒരു വര്‍ഷം, 40 വയസ് (2023 ജനുവരി 1 ന്) – 29 നു രാവിലെ 10ന്.

error: Content is protected !!