konnivartha.com: പത്തനംതിട്ട (കോന്നി ):ലോക ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും തടിയില്‍ 999 ശംഖില്‍ രൂപ കല്‍പ്പന ചെയ്ത 21 അടി ഉയരത്തിലും 73 അടി നീളത്തില്‍ അഞ്ച് തലയുള്ള നാഗ ശില്പം കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സമര്‍പ്പിക്കുന്നു . നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും ഉയരം ഉള്ള നാഗ ശില്പമാകും ഇത് എന്ന് പ്രശസ്ത ശില്‍പി വെൺകുളം ഷാജി സ്വാമിനാഥന്‍ പറഞ്ഞു .
പ്രശസ്ത സ്നേക്ക് മാസ്റ്റര്‍ വാവ സുരേഷ് ഭദ്രദീപം തെളിയിച്ച് നാഗ ശില്പ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു . കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു .കാവ് സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറഞ്ഞു .
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പി എഫ് ഐ , എന്‍ ബി എസ് എസ് ചെയര്‍മാന്‍ ഡോ.പി ഷാജി , പ്രശസ്ത താരങ്ങളായ ദീപു നാവായിക്കുളം , വിനില്‍ വെൺകുളം ,കലേഷ് പരവൂര്‍, വാസ്തു ശില്‍പ്പി രവി , രാജീവ് , ശബരിമലയിലെ പൊന്നിന്‍ കൊടി മരത്തിനുള്ള തടി പണികള്‍ നിര്‍വ്വഹിച്ച ശില്‍പ്പി രാജഗോപാല്‍ , സാബു കുറുമ്പകര, അജിത്ത് , ബാബു , രാമകൃഷ്ണന്‍ കുറുമ്പകര എന്നിവര്‍ സംസാരിച്ചു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി .
നാഗ ശില്‍പ്പത്തില്‍ പതിയ്ക്കുന്ന 999 ശംഖ് ഭക്തജനങ്ങളുടെ വഴിപാടായിട്ടാണ് സമര്‍പ്പിക്കുന്നത് . നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി 9 ശംഖ് ഡോ.പി ഷാജിയുടെ വകയായി സമര്‍പ്പിച്ചു.