ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നാം ബാച്ച് ചുമതലയേറ്റു. ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. ഇ ബൈജു ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ഡൈനമിക് ക്യുപോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരോട് മാന്യമായി ഇടപഴകണമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കണമെന്നും എസ്. ഒ നിര്‍ദ്ദേശം നല്‍കി.അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ അരുണ്‍. കെ. പവിത്രന്‍ , 13 ഡി.വൈ.എസ്.പിമാര്‍ , 35 സി.ഐമാര്‍ , 150 എസ്.ഐ ഉള്‍പ്പെടെ 1850 പോലീസുകാരെയാണ് 13 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ. എഫ്, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.