Trending Now

ശബരിമല തീർത്ഥാടനം : റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് ജില്ലാ പോലീസിന് കൈമാറി

 

konnivartha.com/ പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക്  പോലീസിന് കൈമാറി. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ ജില്ലാ പോലീസ് മേധാവി വി അജിത്തിന്, ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ മേധാവി ആർ ഗോപകുമാറാണ് ഇവ കൈമാറിയത്.

കേരള പോലീസ് എന്ന് ആലേഖനം ചെയ്ത 2 ലക്ഷം റിസ്റ്റ് ബാന്റുകളാണ് വിതരണത്തിനായി ജില്ലാ പോലീസിന് ബാങ്ക് ലഭ്യമാക്കിയത്. രക്ഷാകർത്താക്കളുടെയോ ബന്ധുക്കളുടെയോ പേരും
ഫോൺ നമ്പരും രേഖപ്പെടുത്താൻ സൗകര്യമുള്ളതാണ് ബാൻഡ്.

കാണാതാവുകയോ മറ്റോ ചെയ്യുന്ന സന്ദർഭങ്ങളിൽ ആളുകളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. സൗജന്യമായാണ് ബാങ്ക് ഇവ പോലീസിന് ലഭ്യമാക്കിയിരിക്കുന്നത്. കൈമാറ്റചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ആർ ജോസ്, ഫെഡറൽ ബാങ്ക് പത്തനംതിട്ട ശാഖ മേധാവി ദിപു ജോസഫ് മാത്യു, സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച്  ജോബിൻ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!