konnivartha.com: ചെങ്ങന്നൂർ ഛായയുടെ സ്വപ്ന സംരഭമായ ഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്. ആദ്യ പടിയായി ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് ഈ ചിത്രം ചെങ്ങന്നൂർ ചിപ്പിയിൽ പ്രദർശിപ്പിക്കും
അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ഛായയുടെ അംഗങ്ങൾ ആണ് എന്നതാണ് ഈ ചിത്രത്തിന്‍റെ സവിശേഷത . മുതിർന്നവരുടെ പ്രണയ ചിത്രം എന്നത് മറ്റൊരു ഹൈലൈറ്റ് .
ഈ സിനിമയുടെ ഓരോ അണുവിലും ഛായയുടെ അഭിമാനമായ സംവിധായകൻ എം.ബി. പദ്മകുമാറിന്‍റെ കരസ്പർശം അനുഭവിക്കാനാവും എന്നത് പ്രത്യേകതയാണ്