Trending Now

റോബിൻ ബസ്സിന്‍റെ കഥ സിനിമയാകുന്നു

Spread the love

 

konnivartha.com: കേരളത്തിൽ വിവാദമായ ബസ്സിന്‍റെ കഥ വെള്ളിത്തിരയില്‍ വരുന്നു . റോബിൻ ബസ്സിന്‍റെ ഐതിഹസികമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിലും തമിഴിലുമായി സിനിമ ഒരുങ്ങുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന “റോബിൻ – ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് “എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത് . കഥ, തിരക്കഥ, സംഭാഷണം സതീഷ്.

“കൂൺ” എന്ന സിനിമയ്ക്ക് ശേഷം പ്രശാന്ത് മോളിക്കൽ ആണ് “റോബിൻ – ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ” സംവിധാനം ചെയ്യുന്നത് . ആക്ഷൻ ത്രില്ലെർ ഴോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം 2024 ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും എന്ന് പി ആര്‍ഒമാരായ എം കെ ഷെജിൻ, അനീഷ് തോമസ് വാനിയേത്ത് എന്നിവര്‍ അറിയിച്ചു

error: Content is protected !!