
konnivartha.com: അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുളകുകൊടിത്തോട്ടത്തില്‍ ശക്തമായ കാറ്റില്‍ തെങ്ങ് പിഴുതു വീണു വീട് തകര്‍ന്നു .
കോന്നി മെഡിക്കല്‍ കോളേജിന് സമീപം മുളകുകൊടിത്തോട്ടം തേയിലപ്പടി പുത്തന്‍ വീട്ടില്‍ സാമുവല്‍ വര്‍ഗീസിന്റെ വീടിന് മുകളിലേക്ക് ആണ് ഇന്ന് സന്ധ്യയ്ക്ക് തെങ്ങ് പിഴുതു വീണത് .
സിറ്റ് ഔട്ടിന് മുകളിലെ ഷീറ്റ് പൂര്‍ണ്ണമായും തകര്‍ന്നു . വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു എങ്കിലും ആര്‍ക്കും പരിക്ക് ഇല്ല . ഐരവണ്‍ വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ആണ് സംഭവം നടന്നത് .