Trending Now

‘കളേർസ് ഓഫ് ലവ് -2023 ‘ തണ്ണിത്തോട് നടന്നു : ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

 

ലോകചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവദേവാലയങ്ങൾ നൽകിയ പിന്തുണ മഹത്തരവും നിസ്തുലവും : ജിതേഷ്ജി

konnivartha.com: ലോകത്തെ ഏറ്റവും മഹത്തായ പെയിന്റിങ്ങുകളിൽ മിക്കതും ക്രൈസ്തവദേവാലയങ്ങളിലെ ‘അൾത്താരവര’ കളാണെന്നും ചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവസഭകൾ വഹിച്ച പങ്ക് മഹത്തരവും നിസ്തുലമാണെന്നും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ജിതേഷ്ജി പറഞ്ഞു.

കോന്നി, തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന ‘അഡിൻ മെമ്മോറിയൽ’ എക്യുമനിക്കൽ ചിത്രരചനാമത്സരം ‘കളേർസ് ഓഫ് ലവ് -2023 ‘ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രരചനാമത്സരത്തിൽ പങ്കെടുക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുടെ തൂലികത്തുമ്പിലൂടെ ആറു വയസ്സിൽ ലോകത്തോട് വിടപറഞ്ഞ അഡിൻ എന്ന കുരുന്നുപ്രതിഭയുടെ ഓർമ്മ നിലനിൽക്കുമെന്നും ജിതേഷ്ജി പറഞ്ഞു.

തണ്ണിത്തോട് വലിയപള്ളി വികാരി ഫാ. അജി തോമസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ: ഫാ. ജോർജ് പ്രസാദ്, റവ: ഫാ. സിനോയ് ടി തോമസ്, റവ : ഫാ കോശി വി വർഗീസ്, കാത്തൊലിക്കെറ്റ് കോളേജ് ബർസാർ പ്രൊഫ: ബിനോയ്‌ ടി തോമസ് , സിബി സോമൻ,
മത്തായി ജോഷ്വാ, കെ. ജെ ഫിലിപ്പ്, ബിജു സി. എസ്, കെ. വി സാമുവേൽ, കിഴക്കേതിൽ, ജിതിൻ, ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.

സൺ‌ഡേ സ്കൂളുകളുടെ ഹെഡ്മാസ്റ്റർമാരായ മോനച്ചൻ തണ്ണിത്തോട് സ്വാഗതവും ഡോ. ബിനോയ്‌ .റ്റി. തോമസ് നന്ദിയും പറഞ്ഞു . സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡിൻ മെമ്മോറിയൽ ഫൗണ്ടേഷനും തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ ഉൾപ്പെട്ട ‘ കളേർസ് ഓഫ് ലവ് ‘ സംഘാടകസമിതിയും സംയുക്തമായാണ് വിവിധ ക്രൈസ്തവ സഭകളിലെ 5 മുതൽ 18 വയസുവരെയുള്ള സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി മൂന്ന് കാറ്റഗറികളായി തിരിച്ച് ‘അഡിൻ മെമ്മോറിയൽ’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. മത്‍സരത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും, മെമെന്റോയും നൽകിയത് കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു .

error: Content is protected !!