Trending Now

ശബരിമല : കോന്നി പോലീസ് എയ്ഡ്പോസ്റ്റ്‌ ഉദ്ഘാടനം ചെയ്തു

 

konnivartha.com : ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ആരംഭിച്ച കോന്നി ഗ്രാമ പഞ്ചായത്ത് പോലീസ് എയ്ഡ്പോസ്റ്റ്‌ കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.

കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് അനിസാബു തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പ്രവീൺപ്ലാവിളയിൽ,മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷിബു,കോന്നി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ദീപു,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സോമന്‍ പിള്ള , അർച്ചന ബാലൻ , പുഷ്പ ഉത്തമന്‍  , ബിലീവേഴ്‌സ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ അനുരാജ്,മെഡികെയർ അഡ്മിനിസ്ട്രേറ്റീവ് മാനേജർ രാജേഷ് പേരങ്ങാട്ട്,സന്തോഷ്,  തുടങ്ങിയവര്‍  പങ്കെടുത്തു.

error: Content is protected !!