
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ വിവിധ സ്കുളുകളിലെ 204 കുട്ടികള്‍ കാമ്പയിനില്‍ പങ്കെടുത്തു. ഹരിതസഭയുടെ നടത്തിപ്പിനായി വിവിധ വിദ്യാലയങ്ങളില്‍ നിന്ന് പാനല്‍ അംഗങ്ങളായി തെരെഞ്ഞെടുത്ത അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. തല്‍സ്ഥിതി റിപ്പോര്‍ട്ടും പ്രശ്നപരിഹാരനിര്ദ്ദേശങ്ങളും ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ഹരിതസഭയില്‍ നിന്നും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍, പുതിയ ആശയങ്ങള്‍ എന്നിവ ഭരണസമിതി പരിഗണിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.പങ്കെടുത്ത സ്കുളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാക്ഷ്യപത്രം വിതരണം ചെയ്തു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി പി വിദ്യാധരപണിക്കര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്‍ കെ ശ്രീകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്പേഴ്ണ് പ്രീയ ജ്യോതികുമാര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീവിദ്യ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി . കൃഷ്ണകുമാര്‍,അസി. സെക്രട്ടറി അജിത് കുമാര്‍ വിവിധ സ്കൂളുകളിലെ അധ്യാപകര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.