konnivartha.com: കേരളത്തിലെ ന്യൂ ജനറേഷനിലെ ലഹരി ഉപഭോക്താക്കളിൽ ഭൂരിഭാഗവും മദ്യത്തെ ഉപേക്ഷിച്ച് എം ഡി എം എ പോലെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് തിരിയുന്നതായാണ് കാമ്പസുകളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് അഡ്വ: ജിതേഷ്ജി അഭിപ്രായപ്പെട്ടു.
ബാറുകളിലെത്തുന്നവരിൽ ബഹു ഭൂരിപക്ഷവും മുപ്പത് വയസ്സിനു മുകളിലോട്ടുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെയും തിരിച്ചറിവിന്റെയും നിശബ്ദകൊലയാളിയായ മയക്കുമരുന്നിന്റെ വലയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കണമെങ്കിൽ എക്സൈസ് വകുപ്പ് ന്യൂ ജനറേഷന്റെ മാറുന്ന ശീലങ്ങളെകുറിച്ചും അഭിരുചികളേക്കുറിച്ചും ആഴത്തിൽ പഠിച്ച് നിരന്തരം അപ്ഗ്രേയ്ഡ് ചെയ്യണമെന്നും ജിതേഷ്ജി പറഞ്ഞു.
കേരള സംസ്ഥാന എക്സൈസ് വകുപ്പ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എസ് എസ് എൽ സി / പ്ലസ് ടു മെറിറ്റ് അവാർഡ് ഇവന്റും ദേശീയ വിദ്യാഭ്യാസദിനാചാരണവും പത്തനംതിട്ട വൈ എം സി എ യിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും ഇൻസ്റ്റഗ്രാമിൽ 20 മില്ല്യനിലധികം വ്യൂസ് നേടിയ മലയാളിയും വിഖ്യാത ബ്രയിൻ പവർ ട്രെയിനറുമായ ജിതേഷ്ജി.
പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ( KSESA ) ജില്ലാ പ്രസിഡന്റ് എസ്. അജി അദ്ധ്യക്ഷത വഹിച്ചു .
എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ വി എ സലിം ഉപഹാരം നൽകി.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ( KSESA ) സംസ്ഥാന പ്രസിഡന്റ് ടി സജുകുമാർ വിശിഷ്ടാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി ഡി പ്രസാദ്, വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വ ജോസ് കളീക്കൽ , കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാബു തോമസ്, കെ എസ് ഇ എസ് എ സംസ്ഥാന കൗൺസിലർ എൻ പ്രവീൺ, എക്സൈസ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് ആർ എസ് ഹരിഹരനുണ്ണി, കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റ്റി ജെയിംസ്, കെ എസ് ഇ എസ് എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് മനോജ് എന്നിവർ പ്രസംഗിച്ചു . കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ അയൂബ് ഖാൻ സ്വാഗതവും ജില്ലാ ട്രഷറർ ബി സുഭാഷ് കുമാർ നന്ദിയും പറഞ്ഞു.
വരയരങ്ങിലൂടെയും സചിത്രപ്രഭാഷണങ്ങളിലൂടെയും മയക്കുമരുന്നിനെതിരെ നിരന്തരപോരാട്ടം നടത്തുന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയെ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വി എ സലിം, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി സജുകുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു