പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/11/2023)

ഗതാഗതനിയന്ത്രണം
ഇ.വി. റോഡില്‍ പെരിങ്ങനാട് വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണപ്രവൃത്തി  തുടങ്ങിയതിനാല്‍ ഇന്ന് (9) മുതല്‍ ഈ റോഡില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി അടൂര്‍ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

 

സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭനടപടിയായി സാമൂഹ്യപ്രത്യാഘാതപഠനം നടത്തുന്നതിനും റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുമായി രൂപീകരിക്കുന്ന വിദഗ്ധസമിതിയില്‍ റീഹാബിലിറ്റേഷന്‍ എക്സ്പേര്‍ട്ടായി നിയമിക്കുന്നതിനു സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം വെളളകടലാസില്‍  തയാറാക്കിയ അപേക്ഷ നവംബര്‍ 25 ന് അകം കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകന്‍ കവറിനു പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍ – സാമൂഹ്യപ്രത്യാഘാതപഠനം – പുനരിധിവാസ വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

ഷീ ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു
കേരളസര്‍ക്കാര്‍ ആയുഷ് ഹോമിയോപതി വകുപ്പിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഷീ ക്യാമ്പയ്ന്‍ പദ്ധതിയുടെ  പള്ളിയ്ക്കല്‍ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ആലുംമൂട് കുടുംബശ്രീ ഹാളില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി ജഗദീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ഷീന റജി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  സിന്ധു ജയിംസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍  രജികുമാര്‍, ജിഎച്ച്ഡി മല്ലപ്പുഴശ്ശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. രാധു രാധാകൃഷ്ണന്‍, കൊടുമണ്‍  എന്‍എച്ച്എം എപിഎച്ച്‌സി (ഹോമിയോ)  മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂസന്‍ ജോണ്‍, ഏറത്ത് എന്‍എച്ച്എം എപിഎച്ച്‌സി (ഹോമിയോ)  മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമി സുരേന്ദ്രന്‍, പഞ്ചായത്ത് അംഗം രഞ്ജിനി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി എംസിസിഎം താലൂക്കാശുപത്രിയിലെ ഫാര്‍മസിയില്‍ മോഡുലാര്‍ ഫാര്‍മസി സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 24 ന്  ഉച്ചയ്ക്ക്  രണ്ടുവരെ. ഫോണ്‍: 9188522990, ഇ-മെയില്‍ – thqhranni@gmail.com

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയനവര്‍ഷം നടന്ന എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്സി, ഡിപ്ലോമ, റ്റിറ്റിസി, പോളിടെക്നിക്ക്, ബിരുദകോഴ്സുകള്‍, ബിരുദാനന്തര ബിരുദം/ അതിന് മുകളിലുളള കോഴ്സുകള്‍, പ്രൊഫഷണല്‍ ബിരുദം/അതിന് മുകളിലുളള കോഴ്സുകളില്‍ അവസാനപരീക്ഷകളില്‍ ഉയര്‍ന്നമാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനപദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ് അപേക്ഷകരില്‍ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി പരീക്ഷ പാസായവര്‍ മാത്രം അപേക്ഷിക്കുക. 2024 ജനുവരി  15-നകം ഇഗ്രാന്റ്സ് 3.0- ല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസനഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടുക.

അപ്രന്റീസ് മേള 13 ന്
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല അപ്രന്റീസ് മേള
നവംബര്‍ 13 നു ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ നടക്കും. വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം.
ഐടിഐ പാസായ ഇതുവരെ അപ്പ്രെന്റിസ്ഷിപ്പില്‍ ഏര്‍പ്പെടാത്ത ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധരേഖകളുമായി നവംബര്‍ 13 ന് രാവിലെ 9.30 ന്  ഐ.ടി .ഐ യില്‍ എത്തിച്ചേരണം. ഫോണ്‍ : 0468 2258710.

കൂടിക്കാഴ്ച 13 ന്
പത്തനംതിട്ട  ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ  ആഭിമുഖ്യത്തില്‍  തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് 30 തേനീച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷ  സമര്‍പ്പിച്ചവരുടെ  കൂടിക്കാഴ്ച  നവംബര്‍  13 ന് പകല്‍  11 ന് ഇലന്തൂര്‍  ജില്ലാ കാര്യാലയത്തില്‍  നടത്തും. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍  തേനീച്ചപ്പെട്ടിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ആകെ തുകയായ 8000 രൂപയില്‍  സ്വന്തം മുതല്‍ മുടക്കായ  4000  രൂപ അന്നേദിവസം ജില്ലാ കാര്യാലയത്തില്‍ അടച്ച്  രസീത് കൈപ്പറ്റണം. ഫോണ്‍ : 0468 2362070.

സ്‌പോട്ട് ലേലം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്, പമ്പ നദിയില്‍ നിന്നും നീക്കം ചെയ്തു കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ ശേഖരിച്ചിരിക്കുന്ന മണല്‍ അടിസ്ഥാന വിലയുടെ 50 ശതമാനം കുറച്ചുള്ള തുകയ്ക്ക് നവംബര്‍ 13 ന് 11 മണിക്ക് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സ്‌പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫറ്റായോ സ്വീകരിക്കും. ഫോണ്‍ : 9447103453, 9995919950, 9446845051.   (പിഎന്‍പി 3668/23)

വിഷയാവതരണമത്സരം
ബാലാവകാശവാരാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാശിശുസംരക്ഷണയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിഷയാവതരണമത്സരം സംഘടിപ്പിക്കുന്നു. നമ്മുടെ സ്‌കൂളുകള്‍, പരിസരങ്ങള്‍, ബസ് സ്റ്റാന്റുകള്‍, ആശുപത്രികള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവ ശിശുസൗഹാര്‍ദ്ദമോ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഈ വിഷയത്തില്‍ നിലവിലെ അവസ്ഥ, മാറ്റം വരുത്തേണ്ട ഘടകങ്ങള്‍, മാറ്റങ്ങള്‍ എങ്ങനെ പ്രായോഗികമാക്കാം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന പ്രൊപ്പോസലുകള്‍ റരുൗുമേ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ നവംബര്‍ 14 ന് വൈകുന്നേരം അഞ്ചിനു മുന്‍പായി അയച്ചുതരണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രൊപ്പോസലുകള്‍ നവംബര്‍ 17 ന് ബാലാവകാശവാരാചരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയില്‍ അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കും.
നിബന്ധനകള്‍
സ്‌കൂളില്‍ നിന്ന് രണ്ടു വിദ്യാര്‍ഥികളടങ്ങുന്ന ടീമായിരിക്കണം പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത്.
പ്രൊപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ സ്‌കൂളിലെ പ്രധാനാധ്യാപകരുടെസാക്ഷ്യപത്രം, കുട്ടികളുടെ തിരിച്ചറിയില്‍ രേഖകളുടെ കോപ്പി എന്നിവ ഉള്‍പ്പെടുത്തണം.
പത്തനംതിട്ട ജില്ലാ പരിധിയിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുന്നത്.ഫോണ്‍: 0468 231998, 8547907404
error: Content is protected !!