
konnivartha.com: കോന്നി വലിയ പള്ളിയ്ക്ക് സമീപം കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു .സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക് പറ്റി .പുനലൂര്‍ മൂവാറ്റുപുഴ റോഡ് വീതി കൂട്ടി വികസസിച്ചതോടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ ആണ് കടന്നു പോകുന്നത് .
റോഡില്‍ സീബ്രാ ലൈന്‍ പോലും വരച്ചിട്ടില്ല . അമിത വേഗം നിയന്ത്രിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല . കഴിഞ്ഞിടെ വകയാര്‍ എട്ടാം കുറ്റിയ്ക്ക് സമീപം അമിത വേഗത്തില്‍ എത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിച്ചു മുറിഞ്ഞകല്‍ നിവാസി മരണപ്പെട്ടിരുന്നു . മിക്ക ദിവസവും വാഹന അപകടം ഈ റോഡില്‍ ഉണ്ടാകുന്നു എങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും വേഗത കുറയ്ക്കാന്‍ ഉള്ള നടപടി ഇല്ല