Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 30/10/2023)

 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
30-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
03-11-2023 : ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

 

മൃഗക്ഷേമഅവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
കേരളസര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ 2022-2023  വര്‍ഷത്തെ മൃഗക്ഷേമഅവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സന്നദ്ധസേവനമായി  മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍  നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ, പ്രവര്‍ത്തന റിപ്പോര്‍ട്ട്, പത്ര വാര്‍ത്തകള്‍ എന്നിവ സഹിതം അപേക്ഷ അതാത് സ്ഥലത്തെ വെറ്ററിനറി സര്‍ജമാര്‍മാരുടെ സാക്ഷ്യപ്പെടുത്തലും ശുപാര്‍ശയും സഹിതം നവംബര്‍ 15 മുന്‍പായി  പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2270908

ക്ഷേമനിധി വിഹിതം അടയ്ക്കണം
എല്ലാ വാണിജ്യവാഹന ഉടമകളും വാഹനനികുതി അടയ്ക്കുന്നതിനു മുന്‍പു ക്ഷേമനിധി വിഹിതം അടയ്‌ക്കേണ്ടതാണന്നും അല്ലാത്തപക്ഷം പലിശ സഹിതം ക്ഷേമനിധി കുടിശിക അടയ്‌ക്കേണ്ടി വരുമെന്നും കുടിശികയുള്ളവര്‍ ബോര്‍ഡ് ഇ-പേയ്‌മെന്റ് പോര്‍ട്ടല്‍ മുഖേന അക്ഷയ, സി എസ് സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയോ  നേരിട്ട് ജില്ലാ ഓഫിസുകള്‍ മുഖേന കാര്‍ഡ് സൈ്വപ്പ് വഴിയോ കുടിശിക അടവാക്കേണ്ടതാണ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ അറിയിച്ചു.


താലൂക്ക് വികസനസമിതി യോഗം നവംബര്‍ നാലിന്

കോന്നി താലൂക്ക് വികസനസമിതി യോഗം നവംബര്‍ നാലിന് രാവിലെ 11 നു കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
അവലോകനയോഗം  (31)
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ ഇടത്താവളത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍  (31) ഉച്ചയ്ക്ക് 12 നു നിലയ്ക്കല്‍ ക്ഷേത്രത്തില്‍ യോഗം ചേരും.
സ്‌കോള്‍ കേരള; തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള ഡിസിഎ ഒന്‍പതാം ബാച്ച്  പ്രവേശനത്തിന്  ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഇതിനകം നിര്‍ദ്ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക്  പഠനകേന്ദ്രം അനുവദിച്ചു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികളുടെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങണം. ഫോണ്‍ : 0471 2342950.   (പിഎന്‍പി 3587/23)

അപേക്ഷാ തീയതി നീട്ടി
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള  തൊഴിലാളികളുടെ  എട്ടാം ക്ലാസുമുതല്‍  പ്രൊഫഷണല്‍ കോഴ്സിന് വരെ പഠിക്കുന്ന കുട്ടികള്‍ക്ക്  2023-24 അധ്യയന വര്‍ഷത്തെ  സ്‌കോളര്‍ഷിപ്പിനുളള  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.   (പിഎന്‍പി 3588/23)

കുടുംബശ്രീ ചില്ലി വില്ലേജ് ഉദ്ഘാടനം

മായമില്ലാത്ത മുളകുപൊടി ജില്ലയില്‍ ഉടനീളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയായ ചില്ലി വില്ലേജിന് തുടക്കം കുറിച്ചു. പഞ്ചായത്ത് തലത്തില്‍ പറക്കോട് ബ്ലോക്കിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലാണ് സര്‍പ്പന്ത്, ആര്‍മര്‍ എന്നീ ഇനത്തില്‍പ്പെട്ട കാശ്മീരി മുളക് തൈകള്‍ നട്ടത്.
 ജൈവവേലിയായി സൂര്യകാന്തി, ബന്തി, ചോളം, തുളസി എന്നീ തൈകളും നട്ട് ഉദ്ഘാടനം നടത്തി.  തൈ നടീല്‍ ഉദ്ഘാടനം പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.എസ് ആദില പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍  ആര്‍ അജിത് കുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍  എ പി സന്തോഷ്, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന റജി, മെമ്പര്‍മാരായ ശ്രീജിത്ത്, റോസമ്മ സെബാസ്റ്റ്യന്‍, പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ഷിബിന്‍ ഷാജ്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ജിനേഷ് ,സിഡിഎസ് ചെയര്‍പേഴ്സണ്‍ പി കെ ഗീത, വൈസ് ചെയര്‍പേഴ്സണ്‍  ലക്ഷ്മി വിജയന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍  സുഹാന ബീഗം, സി ഡി എസ്് അംഗങ്ങള്‍ കുടുംബശ്രീ, ജെ എല്‍ ജി അംഗങ്ങള്‍, ബ്ലോക്ക് ഓര്‍ഡിനേറ്റര്‍മാര്‍, അഗ്രി സി ആര്‍ പിമാര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റികസ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന്റെ ഒഴിവുളള സീറ്റിലേക്ക് അഡ്മിഷന്‍ തുടരുന്നു.  ഫോണ്‍ : 0469 2961525, 8281905525.

error: Content is protected !!