Trending Now

മോഷ്ടിച്ച ബൈക്കിൽ രക്ഷപെടവേ അപകടത്തിൽ വ്യാപാരി മരിച്ചസംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

 

konnivartha.com: അടൂര്‍  കെ.പി.റോഡിൽ ഏഴംകുളം പട്ടാഴി മുക്കിൽ  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ ബൈക്ക്  മോഷ്ടിച്ചതെന്ന് അടൂർ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.

അപകടത്തിൽ പരിക്കേറ്റ ബൈക്ക്  യാത്രികരായ പുനലൂർ കരവാളൂർ കലയനാട്
പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ  പി.മുകേഷ്(32),പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂർ  തെക്കേക്കര, ലക്ഷംവീട് കോളനിയിൽ ശ്രീജിത്ത്‌(20)  എന്നിവരുടെ അറസ്റ്റ്, ഇവർ ചികിത്സയിൽ കഴിയുന്ന മങ്ങാട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്
ആശുപത്രിയിലെത്തി പോലീസ് രേഖപ്പെടുത്തി.

ശ്രീജിത്തിന്റെ സഹോദരിഭർത്താവാണ് മുകേഷ്. മുകേഷ്  ഇരുപതിലധികം  മോഷണക്കേസുകളിലും, പോക്സോ  കേസിലും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ
പ്രതിയാണെന്നും അടൂർ പോലീസിന്റെ അന്വേഷണത്തിൽ  വ്യക്തമായിട്ടുണ്ട്. ഇന്നലെ, കടമ്പനാട് ലക്ഷ്മി നിവാസിൽ  അർജ്ജുന്റെ ടി.വി.എസ്.ബൈക്കാണ് ഇവർ മോഷ്ടിച്ച്
കടന്നത്. ബൈക്കുമായി പത്തനാപുരം ഭാഗത്തേക്ക്  ചീറിപ്പായുമ്പോഴാണ് വൈകീട്ട് 6.10 ന് പട്ടാഴിമുക്കിൽ  വെച്ച് അപകടമുണ്ടായത്.

അടൂർ ഫെഡറൽ ബാങ്കിനു സമീപം  പി.എസ്.സി. കോച്ചിങ് ക്ലാസിന് എത്തിയതായിരുന്നു
ബൈക്ക് ഉടമയായ അർജ്ജുൻ. ക്ലാസ് നടക്കുന്ന  കെട്ടിടത്തിനു മുമ്പിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം  ക്ലാസിൽ കയറി. തുടർന്ന് രാത്രി ഏഴിന് ക്ലാസ് കഴിഞ്ഞ്  തിരികെ വന്നു നോക്കുമ്പോൾ ബൈക്ക് ഇല്ലായിരുന്നു.

ഉടൻ തന്നെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ  സി.സി.ടി.വി.ദൃശ്യം പരിശോധിച്ചപ്പോൾ 6.57 ന് രണ്ട്  യുവാക്കൾ ബൈക്കുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഇതോടെ അർജ്ജുൻ പരാതിയുമായി അടൂർ പോലീസിനെ സമീപിച്ചു. ബൈക്ക് മോഷണം പോയ വിവരം അർജ്ജുൻ സാമൂഹിക മാധ്യമങ്ങളിൽ കൂടിയും പ്രചരിപ്പിച്ചു.അർജ്ജുൻറെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ്, അപകടമുണ്ടാക്കിയത് മോഷ്ടിക്കപ്പെട്ട വണ്ടിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രതികൾക്ക് സമീപം പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഒന്നാം പ്രതി മുകേഷിന് ഗുരുതരമായ പരിക്കുള്ളതിനാൽ, മജിസ്‌ട്രേറ്റ് ആശുപത്രിയലെത്തി തുടർ നടപടികൾ; സ്വീകരിച്ചു.

മുകേഷ് സ്ഥിരം ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ്. നിരവധി ബൈക്ക് മോഷണ കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന സംശയത്തെതുടർന്ന് കസ്റ്റഡിയിൽ  വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ്  നീക്കം. അപകടത്തിൽ മരിച്ച നസീറിന്റെ മൃതദേഹം
വെള്ളിയാഴ്ച ഏഴാംകുളം ജുംആ മസ്ജിദ്  ഖബ്ർസ്ഥാനിൽ സംസ്കരിച്ചു. അടൂർ പോലീസ് ഇൻസ്
പെക്ടർ ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ്   കേസന്വേഷിക്കുന്നത്.

error: Content is protected !!