പത്തനംതിട്ട :ശിശുദിനത്തിന്‍റെ മുന്നോടിയായി ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള വർണ്ണോൽസവം 2023ന്റെ മുന്നോടിയായിയായുള്ള പ്രസംഗ മൽസരങ്ങൾ കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കൂളിൽ നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു.
ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് അജിത് കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ് കുറ്റിയിൽ മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ.ടി കെ.ജി നായർ , ശിശുക്ഷേമ സമിതി ജില്ല സെകട്ടറി ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ട്രഷറാർ ദീപു ഏ.ജി , സുമ നരേന്ദ്രാ , എസ്. മീരാസാഹിബ് , സി.ആർ കൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടാംഘട്ട കലാ സാഹിത്യ മൽസരങ്ങൾ ഒക്ടോബർ 29ന് ഞായറാഴ്ച രാവിലെ 9 മുതൽ കോഴഞ്ചേരി ഗവ. ഹൈസ്ക്കുളിൽ നടക്കും . രാവിലെ പത്തിന് പത്തനംതിട്ട ജില്ല കളക്ടർ എ. ഷിബു മൽസരങ്ങൾ ഉദ്ഘാടനം ചെയ്യും.