Trending Now

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

 

പത്തനംതിട്ട  ജില്ലാ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

 

പരിശീലനക്ലാസുകളും വീഡിയോ കോണ്‍ഫറന്‍സുകളും നടത്തുന്നതിന് 50 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാള്‍ 55 ലക്ഷം രൂപാ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.

യോഗത്തില്‍ വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. എസ്.നൈസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!