
konnivartha.com/ വടശ്ശേരിക്കര: വടശ്ശേരിക്കര ടൗണിൽ ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക്(വഴിയിടം)പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് വടശ്ശേരിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
മണ്ഡല കാലത്തിനു മുമ്പായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നു കൊടുത്തില്ല എങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് തുറക്കും എന്ന് ധർണ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിബി താഴത്തില്ലത്ത് പറഞ്ഞു.
യുഡിഎഫ് വടശ്ശേരിക്കര മണ്ഡലം ചെയർമാൻ സജീർ പേഴുംപാറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ ഇ തോമസ്, ആര്‍ എസ് പി വടശ്ശേരിക്കര മണ്ഡലം സെക്രട്ടറി പി എം ചാക്കോ , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണിയാർ രാധാകൃഷ്ണൻ, മെമ്പർമാരായ ഷീലു മാനപ്പള്ളി, വി.ആർ അശ്വതി,, ബിജി, കൊച്ചുമോൻ മുള്ളമ്പാറ, ഗോപാലകൃഷ്ണൻ,അജി പേഴുംപാറ,ഷാജി കൊടിഞ്ഞിയിൽ,, രാജു നരുവഞ്ചിയിൽ,ജയകൃഷ്ണൻ,,സൂസമ്മ മാത്യു, ബിജു തലച്ചിറ,സുനിൽ കൊന്നത്തു തുടങ്ങിയവർ സംസാരിച്ചു