Trending Now

പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും

 

 

konnivartha.com: യുഡിഎഫ് കാലത്ത് യുവജനകമ്മീഷന്‍ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും.

ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം.നവംബര്‍ 14നാണ് അനന്തഗോപന്‍റെ കാലാവധി അവസാനിക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. ജി.ആര്‍.അനിലിനോട് പരാജയപ്പെട്ട പ്രശാന്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ച ശേഷമാണ് പാര്‍ട്ടി വിട്ടതും സി.പി.എമ്മില്‍ ചേര്‍ന്നതും.നവംബര്‍ 14ന് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും.

error: Content is protected !!