Trending Now

പത്തനംതിട്ട ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് നാളെ ചുമതലയേല്‍ക്കും

 

konnivartha.com: പത്തനംതിട്ടയുടെ 37- മത് ജില്ലാകളക്ടറായി എ. ഷിബു ഐഎഎസ് നാളെ (20) രാവിലെ 11 ന് ചുമതലയേല്‍ക്കും. കേരളാ സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായതിനെ തുടര്‍ന്നാണിത്.

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി ടെക് (മെക്കാനിക്കല്‍), എം ബി എ ബിരുദധാരിയായ അദ്ദേഹം 2009 ല്‍ ഡെപ്യുട്ടി കളക്ടറായാണ് കേരളാ സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്.

ഹൗസിംഗ് കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, എറണാകുളം ജില്ലാ വികസന കമ്മിഷണര്‍, കയര്‍ വികസനഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖത്തറില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഷക്കീലയാണ് ഭാര്യ. മകന്‍ ദില്‍ഷാദ് ഖത്തറില്‍ പൈലറ്റാണ്. മകള്‍ ജൊഹാന ദോഹ രാജഗിരി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

error: Content is protected !!