konnivartha.com/ കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ , ഹാസ്യലേഖനങ്ങൾ , കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാ നാമം ജെ .ജെ അടൂർ ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ് പ്രസിദ്ധീകരിച്ച , മലയാളം മിഷൻറെ ഡയറക്ടറും , കവിയുമായ മുരുഗൻ കാട്ടാക്കട അവതാരിക എഴുതിയ “പദ്‌മശ്രീയും സ്വാതന്ത്ര്യവും ” എന്ന രണ്ടാമത് പുസ്തകം അമേരിക്കയിലെ, കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹിൽട്ടണിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താമത് വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ , പ്രശസ്ത നിരൂപകനും ജേര്ണലിസ്റ്റുമായ അഡ്വക്കേറ്റ് ജയശങ്കറും , 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, 24 ന്യൂസ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് എന്നിവർ കൂടി പ്രകാശനം ചെയ്തു. ഐഎപിസി ചെയർമാൻ കമലേഷ് മേത്ത, ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സക്കറിയ, ബോർഡ് സെക്രട്ടറി അജയ് ഘോഷ് , ഐഎപിസി ഡയറക്റ്റർ ഡോ.മാത്യു ജോയ്‌സ് , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആസാദ് ജയൻ,മീഡിയ കോഓർഡിനേറ്റർ ഷാൻ ജസ്റ്സ് എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
കനേഡിയന്‍ ഫ്രീലാന്‍സ് ഗൈഡിന്റെ രൂപീകരണ അംഗവും, ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനും, നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ഏറ്റവും വലിയ പത്രപ്രവര്‍ത്തക കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഗ്രന്ഥകർത്താവ് പ്രവാസി എഴുത്തുകാര്‍ക്കിടയില്‍ ശ്രദ്ധേയനാണ്. വിദ്യാഭ്യാസ കാലയളവുമുതൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തുപോലെയുള്ള ശാസ്ത്ര സാമൂഹ്യ സംഘനകളുമായി ചേർന്ന് സാംസ്‌കാരിക പ്രവർത്തങ്ങൾ നടത്തിയിരുന്നു . കാൽഗറിയിലെ കാവ്യസന്ധ്യ എന്ന സാംസ്‌കാരിക സംഘടയുടെ രൂപീകരണത്തിലും , തുടർനടത്തിപ്പിലും സഹകരിച്ചു വരുന്നു.
പ്രൊഫഷണലായി Cathodic Protection Specialist & Critical Coating Inspector ആയി സേവനം അനുഷ്ഠിക്കുന്ന ഗ്രന്ഥകർത്താവ്, ആ മേഖലയയുമായി ബന്ധപ്പെട്ട് ലോകമാസകലം വ്യാപിച്ചു കിടക്കുന്ന Association for Materials Protection and Performance (AMPP) എന്ന എൻജിനിയറിംഗ് സംഘടയുടെ കാൽഗറി ചാപ്റ്റർ സെക്രട്ടറി യായും പ്രവർത്തിച്ചിരുന്നു .
2007 മുതൽ കുടുംബമായി ആൽബെർട്ട, കാൽഗറിയിൽ താമസിച്ചുവരുന്ന ഗ്രന്ഥകർത്താവ് ആൽബെർട്ടയിലെ സാമൂഹ്യ ,സാംസ്‌കാരിക രംഗങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് .