Trending Now

5 കായിക ഇനങ്ങള്‍ കൂടി ഒളിമ്പിക്‌സിന്‍റെ ഭാഗമാകും

Cricket among 5 sports voted to get Olympic stauts for 2028 Los Angeles Games at IOC session in Mumbai

konnivartha.com: 2028-ല്‍ നടക്കുന്ന ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗീകാരം നല്‍കി . മുബൈയില്‍ നടന്ന ഐഒസി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം ഉണ്ടായത് .

ക്രിക്കറ്റിനൊപ്പം ഫ്‌ളാഗ് ഫുട്‌ബോള്‍,ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കാണ് ഐഒസി അംഗീകാരം നല്‍കിയത്.ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ടി20 ആണ് ഗെയിംസിന്റെ ഭാഗമാകുക. പുരുഷ – വനിതാ വിഭാഗത്തില്‍ മത്സരം നടക്കും.

error: Content is protected !!