konnivartha.com: ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ന് പകല്‍ 12 വരെ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 243700.