Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 12/10/2023)

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി  
റാന്നി താലൂക്കില്‍ വൈക്കം പടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് റാന്നി മിനി സ്റ്റേഷനില്‍ അനുവദിച്ച കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടത്തിലെ റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക്  സൈക്കിള്‍  വിതരണവും സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണ സന്ദേശവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി,  വൈസ് പ്രസിഡന്റ് കെ എസ് സുമ , അംഗം നയന,റാന്നി ടി.ഡി.ഒ എസ്.എസ് സുധീര്‍, റാന്നി ടി.ഇ.ഒ എ. നിസാര്‍ റാന്നി തഹസില്‍ദാര്‍,റാന്നി ബി.ഡി.ഒ,പ്രൊമോട്ടര്‍മാര്‍, ഊരുമൂപ്പന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന്
മെഴുവേലി ഗവ.വനിത  ഐടിഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഒക്ടോബര്‍ 16 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖം നടത്തും. ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2259952.

ആലോചനാ യോഗം ചേരും
നവകേരളം സദസ് – മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലപര്യടനം പരിപാടിയുടെ സംഘാടനം സംബന്ധിച്ച ആലോചനാ യോഗം ആരോഗ്യ, വനിതാ- ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 14 ന് പകല്‍ 12 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പരുമല പെരുനാള്‍; യോഗം 18 ന്
പരുമല പെരുനാളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് അഡ്വ.മാത്യു ടി തോമസ് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ 18 ന് രാവിലെ 10 ന് പരുമലപളളി സെമിനാരി ഹാളില്‍ യോഗം ചേരും.

സ്വാഗതസംഘം രൂപീകരിച്ചു
ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, മൂന്ന്  തീയതികളിലായി നടക്കുന്ന പത്തനംതിട്ട ജില്ലാക്ഷീരസംഗമം -2023 ന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. വെച്ചൂച്ചിറ ക്ഷീരസംഘത്തില്‍ നടന്ന യോഗം   അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി  വീണാജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,  ആന്റോ ആന്റണി എം പി, അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ ,  അഡ്വ.കെ യു ജനീഷ് കുമാര്‍  എംഎല്‍എ,  അഡ്വ.മാത്യു ടി തോമസ് എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, എന്നിവര്‍ രക്ഷാധികാരികളായി വിവിധ കമ്മിറ്റികളെ യോഗം തെരഞ്ഞെടുത്തു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ എസ് ഗോപി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ, റാന്നി ക്ഷീരവികസന ഓഫീസര്‍  സജീഷ് കുമാര്‍, ക്ഷീരസംഘം പ്രസിഡന്റ്  ജേക്കബ് എബ്രഹാം, രാഷ്ട്രീയ കക്ഷിനേതാക്കള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ക്ഷേമനിധി ഉടമാവിഹിതം ഒടുക്കണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വാഹന ഉടമകള്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം  വാഹന നികുതി അടക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി ഉടമാവിഹിതം ഒടുക്കിയിരിക്കണമെന്നും അല്ലാത്തപക്ഷം  പലിശ സഹിതം അടയ്ക്കേണ്ടി വരുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേനയും ജില്ലാ ഓഫീസുകളില്‍ സൈ്വപ്പ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം  ഒടുക്കുവരുത്താവുന്നതാണ്. ഫോണ്‍ : 04682 320158.

ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 19 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 19 ന് ഉച്ചയ്ക്ക്  2.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്‌കോള്‍ കേരള ഡിസിഎ ഫലം പ്രസിദ്ധപ്പെടുത്തി
സ്‌കോള്‍ കേരള ഡിസിഎ എട്ടാം ബാച്ചിന്റെ 2023 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഫലം  സ്‌കോള്‍ കേരള വെബ്സൈറ്റില്‍ ലഭിക്കും. ഉത്തരകടലാസ് പുനര്‍ മൂല്യനിര്‍ണയം/ സ്‌ക്രൂട്ടിണി /ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബര്‍ 21 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. വെബ് സൈറ്റ് : www.scolekerala.org ഫോണ്‍ : 0471 2342950.

error: Content is protected !!