konnivartha.com : കോന്നി വനം മേഖലയിലെ തേക്കുകളില്‍ തേക്ക് ഇലകള്‍ തിന്നുന്ന പുഴുക്കള്‍ നൂല്‍ വല കെട്ടി താഴേക്ക് എത്തുമ്പോള്‍ വന പാതയിലൂടെ പോകുന്ന യാത്രികരുടെ ദേഹത്ത് വീഴുന്നു . ഏറെ സമയം കഴിഞ്ഞേ യാത്രികര്‍ ഇത് അറിയുന്നുള്ളൂ . അപ്പോഴേക്കും ഇതിന്‍റെ ദേഹത്ത് ഉള്ള രോമകൂപം മനുക്ഷ്യശരീരത്തില്‍ പറ്റി പിടിക്കുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാവുകയും ആ ഭാഗം ചൊറിഞ്ഞു തടിക്കുകയും ആണ് . വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ വീണ്ടും ചൊറിച്ചില്‍ കൂടുന്നു .
കോന്നി കല്ലേലി കൊക്കാത്തോട് റോഡിലും കോന്നി തണ്ണിതോട് റോഡിലും ഉള്ള തേക്ക് മരത്തില്‍ ആണ് ചൊറിയന്‍ പുഴുക്കള്‍ പെരുകിയത് . എല്ലാ വര്‍ഷവും ഇത്തരം പുഴുക്കള്‍ ഉണ്ട് എങ്കിലും ഈ ഒക്ടോബര്‍ മാസം മുതല്‍ പുഴുക്കള്‍ വളരെ ഏറെ പെരുകുകയും കാലാവസ്ഥ വ്യതിയാനം മൂലം പുഴുക്കളില്‍ രോമം കൂടുതല്‍ വളരുകയും ചെയ്തു .ഒപ്പം പുഴുക്കളില്‍ വ്യതിയാനം സംഭവിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത് .
പീച്ചി വനം ഗവേഷണ സ്ഥാപനം നേരിട്ടു എത്തി ഗവേഷണം നടത്തണം എന്നാണ് ആവശ്യം . വളരെ ഏറെ അലര്‍ജിയ്ക്ക് കാരണമാകുന്ന ഈ പുഴുക്കള്‍ മൂലം വനപാതയില്‍ കൂടി ഉള്ള യാത്ര ദുസഹം ആണ് . വന പാതയോട് ചേര്‍ന്നുള്ള തേക്ക് മരങ്ങള്‍ മുറിച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസകരം ആണ്