konnivartha.com/കോന്നി:യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു.അമർജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോട്ടയവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കൽ സെന്റർ കോന്നിയും സംയുക്തമായി ആണ് കോഴ്സുകൾ ആരംഭിക്കുന്നത്.
മെഡിക്കൽ ലാബ് ടെക്നോളജി, ഡയാലിസിസ്, റേഡിയോളജി, ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ് എന്നീ കോഴ്സുകളിൽ ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ബി വോക് ഡിഗ്രിയും, സർട്ടിഫിക്കറ്റ് കോഴ്സുകളായ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോസ്പിറ്റൽ ഹൌസ് കീപ്പിങ് തുടങ്ങിയവയിലേക്കുമാണ് പ്രവേശനം നടക്കുന്നത്.
വിദഗ്ധരായ ഡോക്ടേഴ്സിന്‍റെ നേതൃത്വത്തിൽ അതിനൂതന സാങ്കേതിക വിദ്യകളോട് കൂടിയ പ്രാക്ടിക്കൽ ക്ലാസുകൾ ഈ വിഭാഗങ്ങളിൽ ലഭ്യമാണ്.അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
ഫോൺ : 6238363102,7356097275