Trending Now

100 മെഡലുകള്‍ – ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാന നേട്ടം: പ്രധാനമന്ത്രി

 

നമ്മുടെ കായികതാരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ രാജ്യം ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘത്തിന് ഒകേ്ടാബര്‍ 10-ന് പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യും

”ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാനമായ നേട്ടം!
100 മെഡലുകള്‍ എന്ന അവിസ്മരണീയമായ നാഴികക്കല്ലിലെത്തിയതിന്റെ ആവേശത്തിലാണ്് ഇന്ത്യയിലെ ജനങ്ങള്‍.
ഇന്ത്യയെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച നമ്മുടെ അത്‌ലറ്റുകളെ ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും നമ്മുടെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്ക്കുകയും ചെയ്തു.
നമ്മുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തിന് 10-ന് ആതിഥേയത്വം വഹിക്കാനും നമ്മടെ അത്‌ലറ്റുകളുമായി സംവദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു” ശ്രീ നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.

error: Content is protected !!