konnivartha.com: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്തനംതിട്ട ജില്ലാതല തൊഴില്‍മേള ഏഴിന് ചെന്നീര്‍ക്കര ഐടിഐയില്‍ നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഏകദേശം 500 ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകും.
സര്‍ക്കാര്‍ – സ്വകാര്യ ഐടിഐ കളില്‍ നിന്നും എന്‍ സിവിടി/എസ്‌സിവിടി പരിശീലന യോഗ്യത നേടിയ ട്രെയിനികള്‍ക്ക് പങ്കെടുക്കാം.താല്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ ഒന്‍പതിന് ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ എത്തിച്ചേരണം. ഫോണ്‍: 0468258710, 9495138871, 9447593789.