konnivartha.com: കൊക്കാത്തോട് കല്ലേലി റോഡ് നിർമ്മാണത്തിലെഅപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ആവശ്യമായ സ്ഥലങ്ങളിൽ ഓടകളോ കലുങ്കോ നിർമിക്കാതെയും സംരക്ഷണ ഭിത്തി ആവശ്യമായ സ്ഥലത്ത് നിർമിക്കാതെയും കരാറുകാരന് ലാഭം ഉണ്ടാക്കികൊടുക്കാൻ നാട്ടുകാരെ വഞ്ചിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനത്തിനെതിരെ കോണ്‍ഗ്രസ് കൊക്കാത്തോട് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
കല്ലേലി പാലം മുതൽ എസ് എന്‍ ഡി പി ജംഗ്ഷൻ വരെയുള്ള 8 കിലോമീറ്റര്‍ റോഡ് നിർമ്മാണത്തിന് അനുവദിക്കപെട്ടിട്ടുള്ള 10 കോടി രൂപയുടെ വർക്കുകൾ നടന്നുവരുന്നു. എന്നാൽ എസ് എന്‍ ഡി പി മുതൽ സ്കൂൾ ജംഗ്ഷൻ വരെ വരുന്ന 500 മീറ്റർ നീളത്തിൽ റോഡിന്റെ സൈഡ് കെട്ടി സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ഈ ഭാഗം കെട്ടാതെ റോഡിൽ കയറ്റി ഡിവൈഡർ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചപ്പോൾ നാട്ടുകാർ അതിനെ തടസ്സം ചെയ്യുകയും 300 മീറ്റർ ദൂരം വരുന്ന ഭാഗം സൈഡ് കെട്ടി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സംഭവം അറിഞ്ഞുഎ ഇ അടക്കം ഉള്ളവർ വന്ന് നാട്ടുകാരുമായി സംസാരിച്ചപ്പോൾ അവിടെ കെട്ടുവാൻ ഫണ്ടില്ല എന്ന് പറഞ്ഞ് അവർ തിരികെ പോകുകയാണ് ചെയ്തത്.. അപാകതകൾ ഉടൻ പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്ന് അരുവാപ്പുലം പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീകുമാര്‍ അറിയിച്ചു
image:file