കണ്ടക്ടര്‍മാര്‍ വനിതാ യാത്രക്കാരോട് മോശമായി പെരുമാറുന്നതായി പരാതി

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നു

konnivartha.com: റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പത്തനംതിട്ട ആര്‍ ടി ഒ പരിധിയിലെ സ്റ്റേറ്റ് കാര്യേജുകളുടെ പെര്‍മിറ്റ് പുതുക്കല്‍, പെര്‍മിറ്റ് പുന:ക്രമീകരണം, പുതിയ പെര്‍മിറ്റ് അനുവദിക്കല്‍, പെര്‍മിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചു.

 

ഫീല്‍ഡ് തല പരിശോധനകള്‍ നടത്തേണ്ട പരാതികള്‍ക്ക് പരിശോധന നടത്തി പരിഹാരം കാണുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. കണ്ടക്ടര്‍മാര്‍ വനിതായാത്രക്കാരോട് മോശമായി പെരുമാറുന്നതായുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വി.അജിത്ത് പറഞ്ഞു. ജോലിക്കിടെ യൂണിഫോം ധരിക്കാത്തവര്‍ക്കെതിരെയും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് സോണ്‍ ഡിടിസി കെ.ജോഷി, പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.