ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ഷോക്ക് ഉണ്ടായത്. അതിന്റെ തീവ്രത 4.46 ആയിരുന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 2.51 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 6.2 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത.