Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 30/09/2023)

ഹൈക്കോടതിയിൽ വാച്ച്മാൻ

           konnivartha.com: കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്.

 

മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും.

 

ഒഴിവുകളുടെ എണ്ണം 4 (പ്രതീക്ഷിക്കുന്ന ഒഴിവുകൾ). ശമ്പള സ്കെയിൽ24400-55200വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckeralarecruitment.nic.inലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

കാഷ്വാലിറ്റി  മെഡിക്കൽ ഓഫീസർ

            തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ (അലോപ്പതി) നിയമിക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും.

എം.ബി.ബി.എസും ടി.സി.എം.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ,

ലക്ചറർ

           കേരള സർക്കാർ സ്ഥാപമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിംഗ്) – തിളപ്പറമ്പ, ധർമടം, താനൂർ, നൂറനാട്, കോന്നി), ലക്ചറർ (നഴ്സിംഗ്) – ഉദുമ, മലമ്പുഴ, പള്ളുരുത്തി, തളിപ്പറമ്പ, ധർമ്മടം, താനൂർ, നൂറനാട്, കോന്നി, നെയ്യാറ്റിൻകര, വർക്കല) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 15 ഉം ലക്ചറർ തസ്തികയിൽ 25 ഒഴിവുമുണ്ട്. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: 0471 2302400, www.simet.in

സിമെറ്റിൽ ലൈബ്രേറിയൻ

           സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള സർവകലാശാല ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ www.simet.in ലും 0471 2302400 എന്ന നമ്പറിലും ലഭിക്കും.

സി.ഇ.ടിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ

           തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 10നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം -16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

മെഡിക്കൽ കൗൺസിൽ ഓഫീസിൽ

ഡെപ്യൂട്ടേഷൻ ഒഴിവുകൾ

 

             കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർഅർധ സർക്കാർപൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ഉചിതമാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സികെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോംബയോഡേറ്റ സഹിതം രജിസ്ട്രാർകേരള സ്‌റ്റേറ്റ് ‌മെഡിക്കൽ കൗൺസിൽറെഡ് ക്രോസ് റോഡ്തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.medicalcouncil.kerala.gov.in.

താത്കാലിക നിയമനം

             തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസർഇൻസ്ട്രുമെന്റേഷൻ വിഭാഗം ലക്ചറർഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസർഇൻസ്ട്രുമെന്റേഷൻ വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ അഞ്ചിനും ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ഒക്ടോബർ ആറിനുമാണ് ഇന്റർവ്യൂ. താത്പര്യമുള്ളവർ ബയോഡേറ്റവിദ്യാഭ്യാസ യോഗ്യതപ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നിശ്ചിത ദിവസം രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കുടുതൽ വിവരങ്ങൾക്ക്: 0471-2491682.

കാഴ്ചപരിമിതർക്കായുള്ള സർക്കാർ

വിദ്യാലയത്തിൽ ഒഴിവുകൾ

            തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ആയ, ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ ഒമ്പതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവരും ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരുമായിരിക്കണം. ഫീമെയിൽ ഗൈഡ് തസ്തികയിൽ എസ്.എസ്.എൽ.സി / തത്തുല്യയോഗ്യത, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം എന്നിവയും വേണം.

            ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഈ രണ്ട് തസ്തികയിലും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെടേണ്ട വിലാസം: കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

error: Content is protected !!