konnivartha.com: നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി നാളെ (2023 ഒക്ടോബർ 01) തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിൽ ജോബ് എക്‌സ്‌പോ 2023 സംഘടിപ്പിക്കും.
വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും. 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കും.
കേന്ദ്ര ഗവൺമെന്റിന്റെ പ്രധാനമന്ത്രി സ്വനിധി, പ്രധാനമന്ത്രി വിശ്വകർമ യോജന, പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം , മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകും.
ജോബ് എക്‌സ്‌പോ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ വർക്കല ശിവഗിരി സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണ്. രജിസ്റ്ററേഷൻ ഫീസ് ഈടാക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പ് കൈയിൽ കരുതണം. കൂടുതൽ വിവരങ്ങൾ – 9446011110 ,9447024571 എന്നീ നമ്പറുകളിൽ ലഭ്യമാണ്.