Trending Now

മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം: ലോഗോ പ്രകാശനം നടന്നു

 

konnivartha.com: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം പത്തനംതിട്ട ഭദ്രാസനത്തിന്റെ ഭദ്രാസന യുവജന സംഗമം എപ്പിക് ഒക്ടോബര്‍ 1ന് സീതത്തോട് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രസ്തുത പ്രോഗ്രാമിമിന്‍റെ ലോഗോ പ്രകാശനം തണ്ണിത്തോട്ടിൽ വച്ച് നടത്തപ്പെട്ടു. സീതത്തോട് വൈദിക ജില്ലാ വികാരി ഫാ. ഗീവര്‍ഗീസ് പാലമൂട്ടിൽ എം സി വൈ എ൦. ഭദ്രാസന ആനിമേറ്റ൪ സിസ്റ്റര്‍ ജോവാന്‍ എസ് ഐ സി നൽകി പ്രകാശനം ചെയ്തു.

 

മീറ്റിംഗിൽ ഫാ. ഫിലിപ്പോസ് ഒ. ഐ. സി., ഫാ. തോമസ് നെടു൦കുഴി, ഫാ. വർഗ്ഗീസ് തോമസ് ചാമക്കാലായിൽ, ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ,  ജില്ലാ ഭാരവാഹികളായ നിബിൻ പി സാമുവൽ, ഡാനി എബി, സ്നേഹാ സാമുവേല്‍, കിരൺ പൊന്നച്ചൻ, ജിറ്റി കെ ഏബ്രഹാം, സുബിൻ തോമസ്, ലിനു വി ഡേവിഡ് എന്നിവര്‍ സംസാരിച്ചു.ലോഗോ രൂപകൽപ്പന ലിനു വി ഡേവിഡ് നിര്‍വ്വഹിച്ചു

error: Content is protected !!