Trending Now

സംസ്ഥാന സ്‌കൂൾ കായികോത്സവം; ലോഗോ ക്ഷണിക്കുന്നു

 

konnivartha.com : ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 25-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും.

ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്, കായികോത്സവം നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്, കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ ഉണ്ടാകണം, എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിലുള്ള ലോഗോ സി.ഡി-യും, എ4 സൈസ് പേപ്പറിലെടുത്ത ലോഗോയുടെ കളർ പ്രിന്റും ഉൾപ്പെടുത്തണം. ലോഗോ സമർപ്പിക്കുന്ന വൃക്തിയുടെ കൃത്യമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) എ4 പേപ്പറിലുള്ള ലോഗോ പ്രിന്റൗട്ടിൽ രേഖപ്പെടുത്തണം, ലോഗോ തയ്യാറാക്കി അയയ്ക്കുന്ന കവറിന്റെ പുറത്ത് ‘65-മത് സംസ്ഥാന സ്‌കൂൾ കായികോത്സവ ലോഗോ’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകൾ ഒക്‌ടോബർ ഒന്നിന് മുൻപായി ഹരീഷ് ശങ്കർ. എൽ, സ്‌പോർട്സ് ഓർഗനൈസർ, പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

error: Content is protected !!