konnivartha.com/ഒഹായോ ∙ കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്‍ഷത്തെ തിരുനാളും, സീറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ്പ് – മാര്‍ ജോയ് ആലപ്പാട്ട്, കൊളംബസ് രൂപത ബിഷപ്പ് – ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസ് ഇവരുടെ മിഷന് സന്ദര്‍ശനവും സെപ്റ്റംബര്‍ 23, 24 തീയതികളിൽ നടത്തപ്പെടും.
തിരുനാളിന്റെ നടത്തിപ്പിനായി സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്കി. ബിഷപ്പ് കമ്മിറ്റി, ജിൻസൺ സാനി & ദീപു പോൾ (ട്രസ്റ്റീമാര്‍), അരുണ്‍ ഡേവിസ് & കിരൺ ഇലവുങ്കൽ (തിരുനാള്‍ കണ്‍വീനര്‍മാര്‍), ബബിത ഡിലിന് (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ജോസഫ് സെബാസ്റ്റ്യന്‍ (ലിറ്റര്‍ജി), സ്മിത പള്ളിത്താനം (പ്രസുദേന്തി/പ്രദക്ഷിണം), സാറാ തോമസ് (ചര്‍ച്ച് ഡെക്കറേഷന്), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന് & ഹാള്‍ സെറ്റപ്പ് ), സോണി ജോസഫ് (ക്വയര്‍), മിന്നി അശ്വിൻ (കള്‍ച്ചറല്‍ & പബ്ലിക് മീറ്റിങ്), റോഷന് അലക്സ് (ഫോട്ടോഗ്രാഫി & വീഡിയോ), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് & സൗണ്ട്), ബിനിക്സ് ജോണ്‍ (ഫുഡ്) എന്നിവരെ കമ്മിറ്റി ലീഡേഴ്സ് ആയി തിരഞ്ഞെടുത്തു.
സെപ്റ്റംബര്‍ 23ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് കൊടിയേറ്റോട് കൂടി തിരുനാളിന് തുടക്കം കുറിക്കും. കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന് അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ 24 (ഞായറാഴ്ച) തിരുനാള്‍ ദിനത്തില്‍, ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ച നടത്തപ്പെടും. സീറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടും, കൊളംബസ് രൂപത ബിഷപ്പ് ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസും പ്രധാന കാര്‍മികത്വം വഹിക്കും. ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാനയ്ക്കു ശേഷം ചെണ്ടമേളം, വെടിക്കെട്ട്, പാരിഷ് ഹാളില്‍ പൊതുസമ്മേളനവും, ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
റിപ്പോര്‍ട്ട് : ബബിത ഡിലിൻ( പി.ആർ.ഒ ,സെന്റ് മേരീസ് മിഷന് )