Trending Now

കന്നിമാസ പൂജ; ശബരിമല നട തുറന്നു

 

konnivartha.com: കന്നിമാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു . വൈകിട്ട് 5-ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു . തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിയിച്ചു .

ഇന്ന് പ്രത്യേക പൂജകളൊന്നും ഇല്ല . നാളെ മുതൽ എല്ലാ ദിവസവും പുലർച്ചെ 4.30ന് ദേവന് പളളിയുണർത്തും. 5-ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷാർച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കും. ശേഷം 22- ന് രാത്രി 10 ന് നടയടയ്‌ക്കും. ശേഷം തുലാമാസ പൂജകൾക്കായി ഒക്ടോബർ 17 ന് നട തുറക്കും. ഒക്ടോബർ 18 ന് സന്നിധാനത്തെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടക്കും.

error: Content is protected !!