konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം.
പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി ,റാന്നി എന്നിവ ഇവിടെ ഏതാനും വര്‍ഷമായി കാട്ടാനകള്‍ കൂടുതലായി ചരിയുന്നുണ്ട് . പുറം ലോകത്തിന് കാട്ടില്‍ കയറി എങ്ങനെയാണ് കാട്ടാനകള്‍ ചരിഞ്ഞത് എന്ന് കണ്ടെത്താന്‍ കഴിയില്ല . ഒക്കെ ദുരൂഹമായി വനം വകുപ്പ് മൂടി വെക്കുന്നു . പ്രായം തികയാതെ കാട്ടാനകള്‍ ചരിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാര്യങ്ങള്‍ അറിയണം . ഉന്നത വനം ജീവനക്കാരെ വിവരം ധരിപ്പിച്ചു കാട്ടാനയുടെ ജഡം എന്നന്നേക്കുമായി ദഹിപ്പിക്കുന്നു . കൂടുതല്‍ ഉന്നത അന്വേഷണം ഇതോടെ നിലയ്ക്കുന്നു .
അച്ചന്‍ കോവില്‍ ഭാഗത്ത് നദിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ഒരു കൊമ്പ് കണ്ടു .പക്ഷെ മറ്റേ കൊമ്പോ അവശിഷ്ടമോ ലഭിച്ചില്ല . പ്രായമാകുന്ന കാട്ടാന വെള്ളം ഉള്ള സ്ഥലങ്ങളില്‍ എത്തി നില്‍ക്കും ചരിയും . ഇങ്ങനെ ചരിയുന്ന കാട്ടാനകളുടെ കൊമ്പ് കവരുന്ന ഒരു സംഘം ഉണ്ടെന്നു വനം വകുപ്പ് വിജിലന്‍സ് മനസ്സിലാക്കി എങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല . ഉള്‍ വനങ്ങളില്‍ നിരീക്ഷിക്കാന്‍ ഉള്ള സംവിധാനം വനം വകുപ്പിന് ഇല്ല .
പണ്ട് വനം വെട്ടി തെളിച്ചു കഞ്ചാവ് കൃഷി ഉണ്ടായിരുന്നു . കാലക്രമേണ ഇത്തരം കാര്യങ്ങള്‍ ബുദ്ധിമുട്ട് ആകുമെന്ന് കരുതി കഞ്ചാവ് ലോബി ഉപേക്ഷിച്ചു . കിഴക്കന്‍ മേഖലയില്‍ ഇപ്പോള്‍ കഞ്ചാവ് കളങ്ങള്‍ ഇന്നും ഉണ്ടെന്നു പറയുന്നു എങ്കിലും കണ്ടെത്തി നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല . വനത്തിലൂടെ ഉള്ള റോഡില്‍ മാത്രം ആണ് വന പാലകരുടെ നിരീക്ഷണം ഉള്ളിലേക്ക് ഇപ്പോള്‍ ഇല്ല . കാരണം തോക്ക് പോലുള്ള ആധുനിക ഉപകരണം ഇല്ല . മുള വടി ആണ് ഏക ആശ്രയം .ഇതിനാല്‍ പലര്‍ക്കും ബീറ്റ് ജോലിയില്‍ താല്പര്യം ഇല്ല .
വ്യാപകമായി കാട്ടാനകള്‍ ചരിയുന്നത് എന്ത് കൊണ്ട് എന്ന് വനം വകുപ്പ് പീച്ചി റിസര്‍ച് കേന്ദ്രവുമായി ബന്ധപ്പെട്ട് പഠനം നടത്തണം