Trending Now

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു

Spread the love

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ ഏഴ് കേസുകള്‍ പരിഗണിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ ന്യൂനപക്ഷ ആനുകൂല്യം ലഭ്യമാക്കുന്നത്, സാമൂഹിക അതിക്രമം, വിദ്യാഭ്യാസപരമായ പരാതികള്‍ തുടങ്ങിയവയാണ് പരിഗണിച്ചത്.

പരിഗണിച്ച ഏഴ് പരാതികളും അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി നിയമാനുസൃതമായ അപേക്ഷ പരാതിക്കാര്‍ നല്‍കണമെന്നും മറ്റ് പരാതികളില്‍ എതിര്‍ കക്ഷികള്‍ക്ക് പരാതിയുടെ പകര്‍പ്പ് നല്‍കി വിശദമായ റിപ്പോര്‍ട്ടിനായി അടുത്ത സിറ്റിംഗില്‍ പരിഗണിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ അംഗങ്ങളായ പി.റോസ, എ.സൈഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!