Trending Now

കെ എസ് ഇ ബി ജാഗ്രതാ നിര്‍ദേശം:പത്തനംതിട്ട 110 കെ.വി.സബ്‌സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ

Spread the love

 

konnivartha.com: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട 110 കെ.വി.സബ്‌സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ നിലവിലുണ്ടായിരുന്ന 66 കെ.വി.ലൈന്‍ ട്രാന്‍സ്ഗ്രിഡ് 2.0 ശബരി ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 220 / 110 കെ.വി.മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ടിലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കുവാന്‍ സജ്ജമാക്കിയിട്ടുണ്ട്.

ഈ ലൈനിലൂടെ ( സെപ്തംബര്‍ 15) മുതല്‍ ഏതുസമയവും വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ് .ഈ സാഹചര്യത്തില്‍ പ്രസ്തുത ലൈനുകളുമായോ ടവറുകളുമായോ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അത്യന്തം അപകടകരവും നിയമവിരുദ്ധവുമാണ്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

error: Content is protected !!