സ്പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 15 ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. അഡ്മിഷനു താല്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ കോളേജിലെത്തി രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം.
രജിസ്റ്റ്‌റേഷന്‍ സമയം : രാവിലെ 9.30 മുതല്‍ രാവിലെ 10.30 വരെ.
പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഏതെങ്കിലും പോളിടെക്നിക്ക് കോളേജുകളില്‍ നിലവില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ളവര്‍ ബന്ധപ്പെട്ട അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതിയാകും.വെബ്സൈറ്റ് ; www.polyadmission.org .
ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് 14 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുളള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം
പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം.ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ 2022- 23 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണ്‍ ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്ലിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും നിശ്ചിത യോഗൃതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അഭിമുഖം ഒക്ടോബര്‍ നാലിന്.
യോഗ്യതകള്‍
അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
യോഗൃത : എംഎസ് ഡബ്ല്യൂ/എംബിഎ(എച്ച്ആര്‍)/എംഎ സോഷ്യോളജി/ഡവലപ്മെന്റ് സ്റ്റഡീസ്
പ്രവൃത്തി പരിചയം : മൂന്ന് വര്‍ഷം
പ്രായപരിധി: 10/1/2023 ന് 40 വയസ് കഴിയാന്‍ പാടില്ല.ഒഴിവുകളുടെ എണ്ണം ആറ്.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 25 ന് വൈകുന്നേരം അഞ്ചുവരെ.ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, പത്തനംതിട്ട ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗൃത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ടാംഗം/ഓക്ലിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. ഉദ്യോഗാര്‍ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്സണ്‍/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ് ചെയര്‍പ്പേഴ്സണിന്റെ/സെക്രട്ടറി
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ മൂന്നാം നില, കളക്ടറേറ്റ് , പത്തനംതിട്ട. ഫോണ്‍ : 0468 2221807
ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം
അസാദി കാ അമൃത് മഹോത്സവ് പാര്‍ലമെന്റ് പ്രൈഡ് പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ പാര്‍ളമെന്റില്‍ മഹാത്മാ ഗാന്ധിയെയും , ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും ആദരവ് രേഖപ്പെടുത്തുന്ന ചടങ്ങില്‍ സംസാരിക്കാന്‍ അവസരം.ഇതിനായി ജില്ലാതലത്തില്‍ നടക്കുന്ന പ്രസംഗ മത്സരത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്തനംതിട്ട സ്വദേശികളായ 18 നും 29 നും ( 1/10/2023 ന് ) ഇടയില്‍ ഉള്ളവര്‍ക്ക് മത്സരിക്കാം. പ്രസംഗത്തിനുള്ള വിഷയം : ലാല്‍ ബഹദൂര്‍ ശാസ്ത്രി- ഹിസ് ലൈഫ് ലെസണ്‍സ് ആന്റ് ലെഗസീസ് ഇന്‍ അമൃത് കാല്‍. ഹിന്ദി/ ഇംഗ്ലീഷ് ഭാഷയില്‍ മൂന്ന് മിനിട്ട് പ്രസംഗ വീഡിയോ എടുത്ത് 7558892580 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് അല്ലെങ്കില്‍ ടെലഗ്രാമില്‍ അയക്കുക അലെങ്കില്‍ [email protected] എന്ന ഇമെയിലില്‍ അയക്കുക. മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ -പാര്‍ലമെന്റ് പ്രൈഡ് പ്രോഗ്രാം, മറ്റു പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.ജില്ലയില്‍ നിന്ന് ഒരു വിജയി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാന മത്സരത്തിലെ വിജയി കേരളത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കും.വീഡിയോ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 15 ന് പകല്‍ 12 വരെ. .ഫോണ്‍ :7558892580.
സമ്പൂര്‍ണ ശുചിത്വം : ഒന്നാംഘട്ടപൂര്‍ത്തീകരണ പ്രഖ്യാപനത്തിന്
തയാറെടുത്ത് ഇലന്തൂര്‍ ബ്ലോക്കും പത്തനംതിട്ട നഗരസഭയും
പത്തനംതിട്ട നഗരസഭയുടേയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റേയും സമ്പൂര്‍ണ ശുചിത്വ പദ്ധതി പൂര്‍ത്തീകരണപ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവലോകനയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒന്നാം ഘട്ടം പൂര്‍ത്തികരിക്കുന്നതിന് ജില്ലാ ആസൂത്രണസമിതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെപ്പറ്റിയും വിവിധ പദ്ധതികളുടെ നിര്‍വഹണത്തെപറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മാലിന്യനിക്ഷേപം നടത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുക, ശുചിത്വ സര്‍വേ നടപടികള്‍ വേഗത്തിലാക്കുക, ശൗചാലയങ്ങള്‍, ഗാര്‍ഹിക സോക്ക് പിറ്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക തുടങ്ങിയവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകളും ബാനറുകളും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്നും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇലന്തൂര്‍ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും പരിശോധന നടത്തുന്നതിനായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറുമായി നിരീക്ഷണ സമിതി രൂപീകരിച്ചു. പത്തനംതിട്ട നഗരസഭയില്‍ അധ്യക്ഷന്‍ നഗരസഭ ചെയര്‍മാനും കണ്‍വീനര്‍ സെക്രട്ടറിയുമായിരിക്കും. സെപ്റ്റംബര്‍ 15 ന് നിരീക്ഷണ പ്രവര്‍ത്തനം ആരംഭിക്കും. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
അവലോകന യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റമാരായ ജോണ്‍സണ്‍ വിളവിനാല്‍, ജോര്‍ജ് തോമസ്, മേഴ്സി മാത്യു, റോയ് ഫിലിപ്പ്, മിനി സോമരാജന്‍, കെ ആര്‍ സന്തോഷ്, നവകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, മേഴ്സി ശാമൂവേല്‍, എം.കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്തംബര്‍ 16-ന്
ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്തംബര്‍ 16ന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കണ്ടന്ററി സ്‌കൂളില്‍ നടത്തുന്നതിന് അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എഡിഎം) ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ശിശുദിനാഘോഷത്തിന്റെ സംഘാടകസമിതി ചേരുന്നത്, ക്രഷുകളുടെ പ്രവര്‍ത്തനം, ദത്തെടുക്കല്‍ കേന്ദ്രം പുതിയ കേന്ദ്രത്തിലേക്ക് മാറുന്നത്, ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പീഡിയാട്രിക് സേവനം ലഭ്യമാക്കുന്നത് എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. മത്സരത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്ന് എഡിഎം പറഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളിലായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ജനറല്‍ ഗ്രൂപ്പില്‍ പച്ച (5-8), വെള്ള (9-12), നീല (13-16) എന്നീ ഗ്രൂപ്പുകളായും പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (5-10), ചുവപ്പ് (11-18) എന്നിങ്ങനെയും ആണ് മത്സരങ്ങള്‍ നടക്കുക. പ്രത്യേക ശേഷി വിഭാഗത്തില്‍ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വൈകല്യമുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എന്നിങ്ങനെ നാല് ഉപ ഗ്രൂപ്പുകളായ് തിരിച്ചാണ് മല്‍സരം. ഒരു സ്‌കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും മല്‍സരങ്ങളില്‍ പങ്കെടുക്കാം. ജില്ലയിലെ ഓരോ വിഭാഗത്തിലുമുള്ള ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന തല മല്‍സരത്തിലേക്കായി പരിഗണിച്ച് സംസ്ഥാന തല വിജയികളെ തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ജില്ല ശിശുക്ഷേമ സമിതി സമ്മാനം നല്‍കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം മല്‍സരസ്ഥലത്ത് എത്തിച്ചേരണമെന്നും യോഗത്തില്‍ പറഞ്ഞു.
ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ജി.പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ.ജി ദീപു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമ സേവന അതോറിറ്റി അദാലത്ത്
7326 കേസുകള്‍ തീര്‍പ്പാക്കി
ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 7326 കേസുകള്‍ തീര്‍പ്പാക്കി. മജിസ്ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എം.എ.സി.ടി, ബാങ്ക്, ആര്‍. ടി. ഒ, രജിസ്ട്രേഷന്‍, ബി.എസ്.എന്‍.എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി മൂന്ന് കോടി 71 ലക്ഷം രൂപ നഷ്ടപരിഹാരമായി വിധിക്കുകയും 42 ലക്ഷം രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി. പി. സൈദലവി, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീ.ജില്ലാ ജഡ്ജിയുമായ എസ്. ജയകുമാര്‍ ജോണ്‍, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ആര്‍ രാജശ്രീ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. അഡീഷണല്‍ ജില്ലാ ജഡ്ജിയായ പി. കെ. ജയകൃഷ്ണന്‍, എംഎസിടി ജഡ്ജ് ജി. പി ജയകൃഷ്ണന്‍, മുന്‍സിഫ് ലെനി തോമസ് കുരക്കാര്‍, സബ് ജഡ്ജ് ബീനാ ഗോപാല്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ലൈജുമോള്‍ ഷെരീഫ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരായ വി.രാജീവ്, കാര്‍ത്തിക പ്രസാദ് എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.
ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍
സ്പോട്ട് അഡ്മിഷന്‍
ഐ. എച്ച്. ആര്‍. ഡി. യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ 2023-2024 അധ്യയനവര്‍ഷത്തിലേക്ക് മൂന്ന് വര്‍ഷ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് ഒന്നാം വര്‍ഷത്തിലേക്കും, പ്ലസ് ടു സയന്‍സ്/ വിഎച്ച്എസ്ഇ/ ഐടിഐ /കെജിസിഇ പാസായ വിദ്യാര്‍ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ടും പ്രവേശനം നേടാം. താല്‍പര്യമുള്ളവര്‍ രക്ഷകര്‍ത്താവുമായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ നേരിട്ട് എത്തിച്ചേരണം. എസ്സി /എസ്ടി /ഒഇസി/ഒബിസി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യവും ഹോസ്റ്റല്‍ ഫീസും ലഭിക്കും. മറ്റ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. ഫോണ്‍: 9947130573, 9447847816, 9446073146, 9947889441.
ഗതാഗത നിയന്ത്രണം
വട്ടക്കാവ് -വെളളപ്പാറ-ഞക്കുകാവ് -ജോളി ജംഗ്ഷന്‍ റോഡില്‍ അപകട നിലയിലുളള കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ (സെപ്റ്റംബര്‍ 13) ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ വട്ടക്കാവ് -വെളളപ്പാറ റോഡ് വഴി കടന്ന് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്സുകള്‍
വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവരുടെ പുനരധിവാസത്തിന്റെ ഭാഗമായി കെല്‍ട്രോണ്‍ മുഖേന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ സൗജന്യമായി നടത്തുന്നു. ഡിസിഎ, സിസിടിവി കോഴ്സുകള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങും. താത്പര്യമുളളവര്‍ 9526229998, 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.