Trending Now

ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത്‌ പുലിയെ കണ്ടതായി അഭ്യൂഹം

 

konnivartha.com: കോന്നി ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത്‌ പുലിയെ കണ്ടതായി അഭ്യൂഹം പരക്കുന്നു . ഇളകൊള്ളൂര്‍ ഭാഗത്തെ സോഷ്യല്‍ മീഡിയാകളില്‍ ആണ് ഇത്തരം മെസ്സേജുകള്‍ കാണുന്നത് . വനം വകുപ്പ് ജീവനക്കാര്‍ എത്തി പരിശോധന നടത്തിയതായി പ്രമാടം പഞ്ചായത്ത് വെട്ടൂര്‍  വാര്‍ഡ്‌ അംഗം  വെട്ടൂര്‍ ശങ്കര്‍ പറഞ്ഞു . പുലി അല്ല എന്നാണ്  നിഗമനം . പക്ഷെ സോഷ്യല്‍ മീഡിയകളില്‍ മെസ്സേജ് പ്രവാഹം ആണ് .

കൂടല്‍ , അതിരുങ്കല്‍ ഭാഗത്ത്‌ ഏറെ ദിവസം മുന്നേ  പുലി ഇറങ്ങി ആടുകളെ പിടിച്ചിരുന്നു . എന്നാല്‍ പുലിയെ കുടുക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ല . പുലിയാണ് എന്ന് വനം വകുപ്പ് കാല്‍പ്പാടുകള്‍ നോക്കി  അന്ന് പറഞ്ഞിരുന്നു .

error: Content is protected !!