ലോക ഫിസിയോതെറാപ്പി ദിനാചരണം :ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

 

konnivartha.com: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോക ഫിസിയോതെറാപ്പി ദിനാചരണവും ബോധവത്ക്കരണ ക്ലാസും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ പ്രസിഡന്റ് ഡോ.നിഷാദ് അധ്യക്ഷത വഹിച്ചു. വിവിധ തരത്തിലുള്ള സന്ധിവാതങ്ങളും ഫിസിയോതെറാപ്പി ചികിത്സയും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ് ക്ലാസുകള്‍ നയിച്ചു.ഡോ. സീമ റേച്ചല്‍, ഡോ. സബിത, ഡോ. വിശാല്‍, ഡോ. അജിത്, ഡോ.വിന്‍സി, ഡോ.ഐശ്വര്യ, ഡോ. രാജീവ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!