അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കണം : ജില്ലാ കളക്ടര്‍
അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് അറിവിന്റെ വാതായനങ്ങള്‍ കീഴടക്കാന്‍ അവരെ പ്രാപ്തരാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വായനാ ആസ്വാദന അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കുകയും പരസ്പരം ആശ്രയിക്കുകയും ചെയ്യണം. ഒരുമിച്ച് മുന്നോട്ട് പോയാല്‍ ബഹുദൂരം സഞ്ചരിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്നും അധ്യാപകരോടുള്ള ഇഷ്ടം ഓരോ പഠനവിഷയങ്ങളിലും തെളിയുമെന്നും കളക്ടര്‍ പറഞ്ഞു.
വായനാക്കുറിപ്പ് മല്‍സര വിജയികളായ അഹന്യ അനില്‍ ,കൃഷ്ണ അജിത് ,എച്ച് . ഹര്‍ഷിത ( യു.പി. വിഭാഗം ) , വൈഗ സുനില്‍ ,യു.അനശ്വര ,എം . ഗായത്രി ( ഹൈസ്‌ക്കൂള്‍ വിഭാഗം ) എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ മൊമന്റോകള്‍ വിതരണം ചെയ്തു.ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് അജിത് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിശുക്ഷേമസമിതി സെക്രട്ടറി ജി. പൊന്നമ്മ, ജോ.സെക്രട്ടറി സലിം പി ചാക്കോ, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അധ്യാപകദിനത്തില്‍ വിദ്യാര്‍ഥിയായി ജില്ലാ കളക്ടര്‍
അധ്യാപകദിനത്തില്‍ വിദ്യാര്‍ഥിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ക്ലാസിലെത്തിയ കാഴ്ച വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ അധ്യാപകദിനമായതിനാല്‍ വിദ്യാര്‍ഥികളായിരുന്നു ക്ലാസുകള്‍ നയിച്ചത്. എട്ടാം ക്ലാസുകാരിയായ ദേവനന്ദയുടെ മലയാളം ക്ലാസില്‍ ഇരുന്ന് വഞ്ചിപ്പാട്ടിന്റെ ചരിത്രം കേള്‍ക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ കൗതുകം കളക്ടറുടെ കണ്ണുകളിലും കാണാമായിരുന്നു. ജില്ലാക്ഷേമ സമിതി വായനാ ആസ്വാദന അവാര്‍ഡ് വിതരണത്തിനായി കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ എത്തിയതായിരുന്നു ജില്ലാ കളക്ടര്‍. ഏറെക്കാലത്തിന് ശേഷം വിദ്യാര്‍ഥിയായി ക്ലാസിലിരുന്നതിന്റെ ആവേശം തനിക്കുണ്ടെന്ന് പറഞ്ഞ കളക്ടര്‍ കുഞ്ഞുണ്ണിമാഷിന്റെ കവിത വിദ്യാര്‍ഥികള്‍ക്കൊപ്പം ആലപിക്കുകയും ചെയ്തു.