Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും (4,5 സെപ്റ്റംബർ 2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും (4,5 സെപ്റ്റംബർ 2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്രമായ തോതിൽ മഴ ലഭിക്കുവാൻ സാധ്യത ഉള്ളതിനാൽ ഏവരും ജാഗ്രത പുലർത്തണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു 

ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി : ശക്തമായ മഴയ്ക്ക് സാധ്യത

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദമായി ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 4 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, ഇന്നും നാളെയും (സെപ്റ്റംബർ 4 & 5) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

error: Content is protected !!