പുതുപ്പള്ളി: വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണം

 

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണം.മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശത്തോടെ വൈകീട്ട് ആറിനാണ് പ്രചാരണം അവസാനിച്ചത്.

പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളും എംഎല്‍എമാരും അടക്കമുള്ളവര്‍ എത്തിയിരുന്നു.സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 3) വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

ഇതുറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവുമാണ് നടപടി.

error: Content is protected !!