konnivartha.com : കാട്ടാന ശല്യം മൂലം ദുരിതത്തിൽ ആണ് കോന്നി കല്ലേലി വയക്കര നിവാസികൾ . കൊച്ചുവയകര വലിയ വയക്കര എന്നിവിടങ്ങളിൽ കാട്ടാന ശല്യം അതി രൂഷം ആണ് . രാത്രി കാലങ്ങളിൽ കൃഷിയും കമുങ് തെങ്ങ് റബ്ബർ എന്നിവ നശിപ്പിക്കുന്നത് പതിവാണ് .
കഴിഞ്ഞദിവസം രാത്രിയിൽ വയക്കര സുധാകരന്റെ വസ്തുവിൽ റബ്ബർ കമുങ് വാഴ എന്നിവയും വയക്കര മുത്തിന്റെ വീടിനു സമീപം നിന്ന തെങ്ങും നശിപ്പിച്ചു വനപാലകർ സ്ഥലം സന്ദർശിച്ചു ഇതിനു പുറമെ പന്നി മയിൽ കുരങ്ങ് എന്നിവയും കാർഷിക വിളകൾ നശിപ്പിക്കുന്നു.